Gossips
റൊണാൾഡോ തന്നെക്കാൾ വേഗമേറിയവനെന്ന് ഉസൈൻ ബോൾട്ട്
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നേക്കാളും വേഗമേറിയ താരമാണെന്ന് വേഗരാജാവ് ഉസൈൻ ബോൾട്ട്. 2009ൽ ബെർലിനിൽവെച്ച് നടന്ന ലോകഅത്ലെറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ 9.58 സെക്കന്റുകൊണ്ട് ഫിനിഷ് ചെയ്ത് ബോൾട്ട് നേടിയ റെക്കോർഡ് ഇന്നേവരെ ആർക്കും തകർക്കാനായിട്ടില്ല.
എല്ലാ ദിവസവും വർക്ഔട്ട് ചെയ്യുന്ന റൊണാൾഡോ എന്നെ സംബന്ധിച്ചിടത്തോളം ഒരു സൂപ്പർ അത്ലെറ്റ് ആണ്. അദ്ദേഹം കഠിനാധ്വാനിയാണ്, ഫുട്ബാളിൽ എന്നും ഉയരങ്ങളിൽ തന്നെ തുടരുന്ന താരവുമാണ്. ഇപ്പോൾ റൊണാൾഡോ തീർച്ചയായും എന്നെക്കാളും വേഗമേറിയ താരമാണെന്നത് എനിക്ക് ഉറപ്പാണ്.
– ഉസൈൻ ബോൾട്ട്