റൊണാൾഡോ ഒരു യന്ത്രമാണ് വരാൻ പോകുന്നത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന യൂറോയാണെന്ന് എനിക്കറിയില്ല. ഫെർണാണ്ടോ സാന്റോസ്
പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പങ്കിനെ കുറിച്ചും അദ്ദേഹത്തിന്റെ വിരമിക്കൽ സാധ്യതകളെ കുറിച്ചും മനസ്സ് തുറന്ന് പോർച്ചുഗലിന്റെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്.
ഫെർണാണ്ടോ സാന്റോസ് :
വരാൻ പോകുന്നത് റൊണാൾഡോയുടെ കരിയറിലെ അവസാന യൂറോയാണോ എന്ന് എനിക്കറിയില്ല. റൊണാൾഡോയുടെ കാര്യത്തിൽ അദ്ദേഹം വിരമിക്കും എന്ന് പ്രവചിക്കൽ അസാധ്യമാണ്. അദ്ദേഹം ഒരു യന്ത്രമാണ്.സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അദ്ദേഹം എല്ലാ തലത്തിലും ശ്രെദ്ധ കൊടുക്കുന്നുണ്ട്.ജോസേ ടോറസിന്റെ കൂടെ ഞാൻ കളിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 42 ആയിരുന്നു,അതേ വയസ്സുള്ള മറ്റൊരു കളിക്കാരനാണ് (ബുഫൺ) ഇന്നലെ ഇറ്റാലിയൻ കപ്പ് എടുത്തത്.
റൊണാൾഡോ എന്ന് വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.2022 വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.അതിന് ശേഷമുള്ള കാര്യം റൊണാൾഡോയാണ് തീരുമാനിക്കേണ്ടത്.