റൊണാൾഡോ എംബപ്പേയുടെ ആരാധനപാത്രം റൊണാൾഡോ ഗോളടിക്കാത്തതിൽ സന്തോഷം
എംബപ്പേയുടെ റൊണാൾഡോയുള്ള ആരാധനയെക്കുറിച്ചും റോണോയുടെ ഫ്രാൻസിനെതിരെയുള്ള ഗോൾ വരൾച്ചയെ കുറിച്ചും ഫ്രാൻസ് കോച്ച് ദിദിയർ ദെശാംസ്. ഇന്റർനാഷണൽ കരിയറിൽ 41 ടീമുകൾക്കെതിരെ ഗോളടിച്ചിട്ടുള്ള റൊണാൾഡോ ഫ്രാൻസിനെതിരെ 5 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഗോൾ നേടാനായിട്ടില്ല.
റൊണാൾഡോ എംബപ്പേയുടെ ആരാധനപാത്രമാണ്, എംബപ്പേയുടെ മാത്രമല്ല ധാരാളം യുവതാരങ്ങളുടെയും. അവരെ താരതമ്യം ചെയ്യാൻ പ്രയാസമാണ്. അവർ സമപ്രായക്കാരല്ല. ക്രിസ്റ്റ്യാനോ എത്രയോ വർഷങ്ങളായി മിന്നുന്ന ഫോമിലാണ്. രണ്ട് പേരും തങ്ങളുടെ ടീമിനായി ഏത് നിമിഷവും നിർണായക പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുവരാണ്.
മികച്ച എതിരാളികൾക്കെതിരെ ഞങ്ങൾ മികച്ച കളി പുറത്തെടുത്തു. ക്രിസ്റ്റ്യാനോയെ പോലൊരു കളിക്കാരനെ നേരിടാൻ പ്ലേയർസ് മുൻകരുതലെടുത്തു. പക്ഷെ റോണോയ്ക്ക് മികച്ച കളി പുറത്തെടുക്കാനോ ഗോളടിക്കാനോ സാധിച്ചില്ല. ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്.
– ദിദിയർ ദെശാംസ്