Gossips
റൊണാൾഡോയുടെ കരിയർ മെസ്സിയുടേതിനേക്കാളും മികച്ചതാണെന്ന് ഐക്കർ കസിയസ്
റൊണാൾഡോയെ മെസ്സിയുമായി താരതമ്യം ചെയ്താൽ, റൊണാൾഡോ ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ഹൃദയഹാരിയാണ്. കാരണം മെസ്സിയുടെ കഴിവ് നമുക്കെല്ലാം അറിയാം പക്ഷെ റോണോ നിശ്ചയദാർഢ്യമുള്ളവനും മികച്ചവനകാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. റൊണാൾഡോയ്ക്ക് ചെറുപ്പം മുതൽ തന്നെ എപ്പോഴും മകച്ചവനാകുവാനുള്ള ആഗ്രഹമുണ്ടായിരുന്നു. അവൻ അത് നേടുക തന്നെ ചെയ്തു. ക്രിസ്റ്റ്യാനോയെ അറിയാത്ത ആളുകൾക്ക് അവൻ ഒരു അഹങ്കാരിയാണ് പക്ഷെ യഥാർഥത്തിൽ അവൻ നേർവിപരീതമാണ്.
ഇതുപോലെ അസാമാന്യ പ്രതിഭാശാലികളായ 2 കളിക്കാരെ കാണാൻ കഴിഞ്ഞതിൽ ഈ തലമുറ ഭാഗ്യവാന്മാരാണ്.ഒരു ദിവസം ഞാൻ എന്റെ മക്കളോട് ഒരു കഥ പറയും അതിന്റെ തുടക്കം ഇങ്ങനെയായിരിക്കും: ഒരു കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നൊരു മഹാനായ പ്ലേയർ ഉണ്ടായിരുന്നു.
-ഐക്കർ കസിയസ്