Gossips
റൊണാൾഡോയാണെന്റെ റോൾ മോഡലെന്ന് ബെൻസെമ
ബ്രസീലിയൻ ലെജൻഡ് റൊണാൾഡോ നസാരിയോയാണ് തന്റെ റോൾ മോഡലെന്നു റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസെമ. റൊണാൾഡോ റയലിനായി 177 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
റൊണാൾഡോയാണെന്റെ റോൾ മോഡൽ. ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത് അദ്ദേഹം കാരണമാണ്. റൊണാൾഡോ ചെയ്യുന്നത് അനുകരിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ മാറ്റാരുമില്ല. ചില കളിക്കാർക്ക് അദ്ദേഹത്തെ പോലെ സ്പീഡ് ഉണ്ട്, പക്ഷെ റൊണാൾഡോയെ പോലെ ബോൾ കൺട്രോളും, സ്കില്ലും ഒരുമിച്ചു ചേർന്ന മറ്റൊരു താരവുമില്ല.
അദ്ദേഹത്തിന് ഗോളടിക്കാൻ മാത്രമേ കഴിയൂ എന്നാണ് പലരും വിചാരിക്കുന്നത് പക്ഷെ അദ്ദേഹത്തിന് എല്ലാം ചെയ്യാനാകും. സ്‌ട്രൈക്കേർസിന് അദ്ദേഹത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്, ഗോളടിക്കാൻ മാത്രമല്ല റൊണാൾഡോ ഒരു ഉത്തമ ഉദാഹരണമാണ്.
– കരീം ബെൻസെമ