Gossips
റാഷ്‌ഫോർഡ് യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ അർഹിക്കുന്നില്ല -റിയോ ഫെർഡിനാൻഡ്
മാ ഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്‌ഫോർഡ് യൂറോ കപ്പിൽ ഇംഗ്ലണ്ടിനായി ആദ്യ ഇലവനിൽ ഇറങ്ങാൻ അർഹിക്കുന്നില്ലെന്ന് മുൻ ഇംഗ്ലീഷ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ്.
യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ റാഷ്ഫോർഡ് അർഹിക്കുന്നില്ല.അവന്റെ അടുത്ത കാലത്തെ ഫോം അത്രയ്ക്ക് ദയനീയമാണ്. റാഷ്ഫോർഡിനെക്കാൾ ഫോഡനോ സാഞ്ചോയോ ആണ് ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നത്.റാഷ്ഫോർഡ് യുണൈറ്റഡിനായി അവസാന പത്തു മത്സരങ്ങളിൽ ആകെ ഒരു ഗോളാണ് നേടിയത്. അവന് ഒരുപാട് പരിക്കുകളും ഉണ്ട്.അവൻ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്.