Gossips
മെസ്സി ബാർസയിൽ തുടരുന്നതിൽ സന്തോഷവാനെന്ന് അർജന്റിന കോച്ച് സ്കലോണി
പ്രശ്നങ്ങൾ തീർന്ന ശേഷം ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു. ലിയോ ശാന്തനാണ്.ലോകകപ്പ് ക്വാളിഫൈയർസിന്റെ ക്യാമ്പിൽ വന്ന ശേഷം ഞങ്ങൾക്ക് വളരെയധികം സംസാരിക്കാനായി. ബാർസയിൽ തുടരുന്നതിൽ മെസ്സിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.
എന്നെ സംബന്ധിച്ചിടത്തോളം മെസ്സി ബാർസയിൽ തുടരുന്നത് നല്ലതാണ്. മെസ്സിക്ക് ബാർസയെ അടുത്തറിയാം. ട്രാൻസ്ഫർ ഒരു കളിക്കാരന്റെ അധികാരപരിധിയിൽ പെടുന്ന വിഷയമാണ് അതുകൊണ്ട് ആ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. മറ്റ് ചില കാരണങ്ങളാലും മെസ്സി ബാർസയിൽ തുടരുന്നത് തന്നെയാണ് നല്ലത്.
ലിയോ എപ്പോഴും ഒരു സ്‌ട്രൈക്കർ ആണ്,ഇനി മറ്റ് പൊസിഷനുകളിൽ കളിച്ചാലും അത് മാറില്ല. ബാർസയുടെ കളിക്കളത്തിൽ അവന്റെ പൊസിഷൻ വലുതായി മാറിയിട്ടൊന്നുമില്ല .അർജന്റീനക്കായി ഞങ്ങൾക്ക് ലോകകപ്പ് യോഗ്യത നേടണം.
-ലയണൽ സ്കാലോണി