Gossips
മെസ്സിയെക്കുറിച്ച് കൊച്ചുമക്കളോട് പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് വാൽവെർഡെ
ഭാവിയിൽ മെസ്സിയുടെ കഴിവുകളെക്കുറിച്ച് തന്റെ കൊച്ചുമക്കളോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ലെന്ന് എഫ്‌സി ബാർസിലോണ മുൻ കോച്ച് ഏർണെസ്‌റ്റോ വാൽവെർഡെ. 2017 മുതൽ 2020 വരെ ബാർസയെ പരിശീലിപ്പിച്ച വാൽവെർഡെയുടെ കീഴിൽ ബാർസ 4 കിരീടങ്ങൾ നേടിയിട്ടുണ്ട്.
❝ എനിക്ക് പ്രായമാകുമ്പോൾ, ഞാൻ എന്റെ കൊച്ചുമക്കളോട് മെസ്സിയുടെ കഥ പറയും; 7 താരങ്ങളെ ഡ്രിബിൾ ചെയ്ത് ഗോളടിക്കാൻ കഴിവുള്ള ഒരു താരമുണ്ടായിരുന്നു…. പക്ഷെ അവർ അത് വിശ്വസിക്കില്ല. ഭാഗ്യവശാൽ അതിന്റെ വീഡിയോകളുള്ളതുകൊണ്ട് അവർ മെസ്സിയുടെ കളി ആസ്വദിക്കാം.
ബാർസ ധാരാളം പ്രാവശ്യം ജയിക്കാറുണ്ട്, പക്ഷെ തോറ്റാൽ ആദ്യം കോച്ചിനെയാണ് മാറ്റുക. ആരാധകർ മാറ്റം ആവശ്യപ്പെടും. ഇത് ബാർസയിലെ മാത്രം സ്ഥിതിയല്ല, എല്ലാ ടീമുകളിലും ഇങ്ങനെ തന്നെയാണ്