Gossips
മെസ്സിയും താനും ഇപ്പോഴും ധാരാളം സംസാരിക്കാറുണ്ടെന്ന് സുവാരെസ്
ബാർസ സൂപ്പർ താരം ലയണൽ മെസ്സിയുമായി ഇപ്പോഴും ധാരാളം സംസാരിക്കാറുണ്ടെന്ന് മുൻ ബാർസ താരം ലൂയിസ് സുവാരെസ്. 6 വർഷം ബാർസയിൽ ഒരുമിച്ച് കളിച്ച ഇരുവരും കളിക്കളത്തിനകത്തും പുറത്തും മികച്ച സൗഹൃദം പുലർത്തിയിരുന്നു. ഇപ്പോൾ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുകയാണ് സുവാരെസ്.
ഞങ്ങൾ ഇപ്പോഴും വളരെയധികം സംസാരിക്കാറുണ്ട്, പക്ഷെ ഫുട്ബോളിനെകുറിച്ചല്ല, ജീവിതത്തെകുറിച്ചാണ്. ഞങ്ങൾ എല്ലാ കാര്യങ്ങളെകുറിച്ചും സംസാരിച്ചു, ജീവിതത്തെകുറിച്ച്, കോവിഡ് 19നെ കുറിച്ച്…. , പക്ഷെ ഫുട്ബോളിനെകുറിച്ച് വളരെകുറച്ചുമാത്രം. ഫുട്ബോളിൽ എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കുടബംത്തെക്കുറിച്ചോർത്ത് ഞങ്ങൾ ആശങ്കപ്പെടുന്നു.
ലൂയിസ് സുവാരെസ്