Gossips
ബ്രൂണോയെ പോലുള്ള താരങ്ങളെ ടീമിലെത്തിക്കാനാവശ്യപ്പെട്ട് മുൻ യുണൈറ്റഡ് താരം സാഹ
ചെകുത്താന്മാർക്ക് ട്രാൻസ്ഫർ ഉപദേശങ്ങളുമായി മുൻ താരം ലൂയിസ് സാഹ. കൂടുതൽ പണം ചിലവഴിച്ച് ബ്രൂണോ ഫെർണാണ്ടെസിനെ പോലെയുള്ള താരങ്ങളെ ടീമിലെത്തിക്കാനാണ് സാഹ ആവശ്യപ്പെടുന്നത്.
യുണൈറ്റഡ് ബ്രൂണോയെ പോലെയുള്ള നാലു താരങ്ങളെയെങ്കിലും സൈൻ ചെയ്യണം. എങ്കിൽ മാത്രമേ ടീം മികച്ചതാകുകയുള്ളു. പുതിയ കളിക്കാരുടെ മനസ്സ് മനസ്സിലാക്കണം. ട്രാൻസ്ഫർമാർക്കറ്റിൽ കൂടുതൽ പണം ചിലവഴിച്ച് മികച്ച താരങ്ങളെ എത്തിച്ചാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ കിരീടങ്ങൾ സ്വന്തമാക്കാനാകൂ.
– ലൂയിസ് സാഹ