ഫുട്ബോളിൽ മെസ്സിക്ക് മുമ്പുണ്ടായിരുന്ന സ്വാധീനം ഇപ്പോൾ പുലർത്താനാകുന്നില്ല -അഡോൾഫോ വലൻസിയ
ഒരുകാലത്ത് കൊളംബിയയുടെ ആക്രമണ നിര ഭരിച്ചിരുന്ന ഇദ്ദേഹം ബയേൺ മ്യൂണിക്ക്,അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. കൊളംബിയക്ക് വേണ്ടി 37 മത്സരങ്ങളിൽനിന്ന് 14 ഗോൾ കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്. 2 ലോകകപ്പും ഇദ്ദേഹം കൊളംബിയൻ ടീമിനൊടൊപ്പം പങ്കെടുത്തിട്ടുണ്ട്.
മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാൾ ആണെന്ന് നിസ്സംശയം പറയാം.എന്നാൽ അദ്ദേഹത്തിന് അര്ജന്റീന മത്സരങ്ങളിൽ പഴയ ഒരു മാന്ത്രികത നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത്.അർജന്റീനക്കെതിരെ ഉള്ള എല്ലാം മത്സരവും ഞങ്ങൾക്ക് ഒരു ഫൈനൽ കളിക്കുന്ന പോലെയാണ്.എന്നാൽ മെസ്സിയെ ഇനി ഭയക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അതുകൊണ്ടുതന്നെ അർജന്റീനക്ക് എതിരായുള്ള മത്സരത്തിൽ ഞങ്ങൾക്ക് പോയിന്റ് നേടാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്
അഡോൾഫോ വലൻസിയ കാരക്കോൽ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.