ഫിൽ ഫോഡനും മെസ്സിയും ഒരേ വിഭാഗത്തിൽ
മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡനും ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയും ഒരേ വിഭാഗത്തിൽ എന്ന് ഡച്ച് ഇതിഹാസം റൂഡ് ഗുല്ലിറ്റ് .
ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ കരിയറിന് ഒരു സ്വപ്ന തുടക്കം കുറിച്ചു.പെപ് ഗ്വാർഡിയോളയുടെ ടീമിലെ ഒരു നിർണായക കളിക്കാരനാണ് ഫോഡൻ . പ്രീമിയർ ലീഗിൽ 27 മത്സരം കളിച്ച ഫോഡൻ എട്ടു ഗോളും 5 അസ്സിസ്റ്റും കൊടുത്തു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തി.
20-കാരനായ ഫിൽ ഫോഡനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു മികച്ച സീസണാണ്, കൂടാതെ ഒരു ലോക സൂപ്പർ താരം ആകാൻ ഉള്ള കഴിവ് ഫോഡനിന് ഉണ്ടെന്ന് ഗല്ലിറ്റ് വിശ്വസിക്കുന്നു.
റൂഡ് ഗുല്ലിറ്റ്
സിറ്റി ഫോഡന് അവസരം നൽകി, താൻ മികച്ചതാണെന്ന് അദ്ദേഹം തെളിയിച്ചു, ലയണൽ മെസ്സിയുടെ അതേ വിഭാഗത്തിലാണ് ഫോഡനും
അവൻ ഒരു കളിക്കാരനെന്ന നിലയിൽ മികച്ചതാണ് – എന്നാലും മെസ്സിയെ പോലെ മികച്ചതല്ല. പക്ഷേ അയാളുടെ നിലവാരം, ഉയരം, വേഗം – ഒക്കെ മെസ്സിയെ പോലെയാണ്. അവൻ ഒരു അത്ഭുതകരമായ കളിക്കാരനാണ്, അവനെ ഞാൻ ഇഷ്ടപ്പെടുന്നു.