Gossips
പ്രോട്ടോകോൾ ലംഘനം, റൊണാൾഡോകെതിരെ അന്വേഷണം
വൈറസ് പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഇറ്റാലിയൻ കായിക മന്ത്രി വിൻസെൻസോ സ്പഡഫോറ.
വൈറസിനെ ചെറിയവനോ വലിയവനോ എന്ന വ്യത്യാസമില്ല, അതു നാം കണ്ടതാണ്. അതിനാൽ എല്ലാവരും പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്. അത് ലംഘിച്ചാൽ നടപടി ഉണ്ടാകുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ ഒരു പ്രോട്ടോകോളും ലംഘിച്ചിട്ടില്ല. അവർ പറയുന്നത് കള്ളമാണ്. ഞാൻ എല്ലാ നിയമങ്ങളും പാലിച്ചാണ് ഇറ്റലിയിലെത്തിയത്. ഞാനും എന്റെ മക്കളും വെവ്വേറെ നിലകളിലാണ്,അവരുമായി അടുത്തിടപഴകാൻ പറ്റാത്തത് വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.എന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.