Gossips
പോൾ പോഗ്ബ വിരമിച്ചിട്ടില്ല
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു എന്ന വാർത്ത തെറ്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇസ്ലാം മതത്തെ അങ്ങേയറ്റം ക്രൂരമായിവിമർശിച്ചതിനെ തുടർന്നുള്ള പ്രതിഷേധാർത്ഥം, താരം വിരമിച്ചു എന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിച്ചിരുന്നത്
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് മാക്രോൺ നടത്തിയപരാമർശങ്ങൾ വിവാദമായി തീർന്നിരുന്നു. തുടർന്ന് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച വ്യക്തിയെ ആദരിക്കാൻ ഉള്ള ഫ്രഞ്ച് സർക്കാരിന്റെ നീക്കം, പോഗ്ബ വിരമിക്കുന്നതിലേക്ക് വഴി വച്ചു എന്ന് ഓൺലൈൻ മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തികച്ചും വ്യാജമായ വാർത്ത ആണ്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ഇരുപത്തിയേഴുകാരൻ, 2018 ഫിഫ വേൾഡ് കപ്പ് നേടിയ ഫ്രഞ്ച് ടീമിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.