Gossips
പോഗ്ബ:റയലിനായി ഒരു നാൾ പന്ത് തട്ടണം
ജീവിതത്തിലൊരിക്കലെങ്കിലും റയൽ മാഡ്രിഡിനായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ.
റയലിനായി പന്ത് തട്ടണമെന്ന് ഏതൊരു ഫുട്‌ബോൾ താരവും ആഗ്രഹിക്കുന്നു.ഞാനും വ്യത്യസ്തനല്ല.
ഒരു നാൾ റയലിനായി കളിക്കണമെന്നാണ് എൻ്റെ സ്വപ്നം.പക്ഷേ എന്തൊക്കെ ആയാലും ഞാൻ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. ഞാൻ ഈ ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നു.ചുവന്ന ചെകുത്താൻമാരെ പഴയ ആ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കേണ്ടത് എൻ്റെ കടമയാണ്.
എൻ്റെ സഹകളിക്കാരെ പോലെ എൻ്റെ ക്ലബ്ബിനായി എൻ്റെ പരമാവധി നൽകുകയാണ് എൻ്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ തന്റെ മനസ്സിൽ ഇല്ലെന്നും ഫ്രഞ്ച് മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു.