Gossips
പെപ്പിന് എന്തോ പ്രത്യേകതയുണ്ട്, അദ്ദേഹം നിങ്ങളെ എല്ലാം വ്യത്യസ്തമായി കാണാൻ പ്രേരിപ്പിക്കുന്നു – മെസ്സി
ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ്പ് ഗാർഡിയോളയെക്കുറിച്ച് മനസ്സ് തുറന്ന് സൂപ്പർതാരം ലയണൽ മെസ്സി. പെപ്പും ലൂയിസ് എൻറീക്കേയും തന്റെ ഫുട്ബോൾ കരിയറിനെ തന്നെ മാറ്റിമറിച്ച മികച്ച മാനേജർമാർ ആണെന്ന് മെസ്സി പറഞ്ഞു .
അദ്ദേഹം ഓരോ കളികളിലും, നയതന്ത്രപരമായി, എങ്ങനെ പ്രതിരോധം തീർക്കണം എവിടെ ആക്രമിച്ചാൽ വിജയിക്കാം എന്നെല്ലാം വളരെ കൃത്യമായി പറഞ്ഞ് തന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് മാനേജർമാരായ പെപ്പിന്റേയും ലൂയിസ് എൻറീക്കേയുടെയും കീഴിൽ കളിക്കാൻ സാധിച്ചു എന്നതിൽ ഞാൻ അത്യധികം ഭാഗ്യവാനാണ് . അവരിൽ നിന്ന് ഉൾകൊണ്ട തന്ത്രങ്ങൾ ആണ് എന്നെ ഫുട്ബോളിൽ ഇത്രയധികം വളർത്തിയത്.
മെസ്സി ..