പെനാൽറ്റിയുടെ പേരിലുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ബ്രൂണോ
ബ്രൂണോ:ടിവിയിൽ കാണുമ്പോൾ പെനാൽറ്റി എടുക്കാൻ എളുപ്പമാണ്.ടിവിയിൽ കളി കാണുന്നവരെ സംബന്ധിച്ചിടത്തോളം പെനാൽറ്റി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ സത്യത്തിൽ അങ്ങനെയല്ല.
ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. “ബ്രൂണോ പെനാൽറ്റിയിലൂടെ മാത്രമേ ഗോൾ നേടുകയുള്ളൂ”.വേറെ ആരൊക്കെ പെനാൽറ്റി അടിച്ച് ഗോൾ നേടിയാലും അവർക്ക് അത് ഒരു വിഷയമല്ല.2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് നേടിയത് പെനാൽറ്റിയിലൂടെയല്ലെ. 1 പെനാൽറ്റി പോയാൽ ഒരു കപ്പ് തന്നെ നഷ്ടപ്പെടാം.
എനിക്ക് പെനാൽറ്റികളിൽ നല്ല ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ ഞാൻ അവ എടുക്കാൻ ആഗ്രഹിക്കുന്നു. അതേസമയം ആരെങ്കിലും എൻ്റെ അടുത്ത് വന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട് ഞാൻ പെനാൽറ്റി എടുത്തോട്ടെ എന്ന് ചോദിച്ചാൽ സന്തോഷത്തോടെ ഞാൻ അവർക്ക് പന്ത് നൽകും.
ഞാൻ എത്തുന്നതിന് മുമ്പ് റാഷ്ഫോർഡാണ് പെനാറ്റികൾ എടുത്തിരുന്നത്. അതിനാൽ തന്നെ ഞാൻ റാഷിയോട് പറയാറുണ്ട്:”നിനക്ക് പെനാൽറ്റി എടുക്കാൻ താൽപര്യമുണ്ടെങ്കിൽ നിനക്ക് നല്ല ആത്മവിശ്വാസമുണ്ടെങ്കിൽ നീ തന്നെ പെനാൽറ്റി എടുക്കണം.
എനിക്ക് അതിൽ ഒരു കുഴപ്പവുമില്ല”.വിമർശകർ എത്ര വേണമെങ്കിലും വിമർശിച്ചോട്ടെയെന്നും തനിക്ക് അതിൽ ഒരു കുഴപ്പവുമില്ലെന്നും പോർച്ചുഗീസ് താരം കൂട്ടിച്ചേർത്തു.