Gossips

പീറ്റർ ചെക്കിന്റെ ചെൽസി സ്‌ക്വാഡിലേക്കുള്ള തിരിച്ചുവരവിനെകുറിച്ചും ഗോൾകീപ്പർമാർക്ക് ചെൽസിയിലുള്ള അവസരങ്ങളെകുറിച്ചും തുറന്നുപറഞ് ചെൽസി ഒന്നാം നമ്പർ ഗോൾകീപ്പർ മെൻഡി.

 അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താൻ സാധിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കളിശൈലി മനസ്സിലാക്കാനും സാധിക്കുന്നു. ഈ അവസരം എനിയ്ക്കൊരു ഇരട്ടിമധുരമാണ്. ചെൽസിയ്ക്ക് ഇപ്പോൾ മികച്ച 3 ഗോൾകീപ്പർമാരുണ്ട്, ഈ സീസണിലേക്ക് ഇതുമതിയെന്നാണ് എന്റെ അഭിപ്രായം.

ഫുട്ബോളിനെ അറിയുന്നവർക്ക് ചെൽസിയിൽ ഗോൾകീപ്പർമാർക്ക് സവിശേഷമായൊരു സാഹചര്യം കാണാൻ കഴിയും. എന്റെ കഴിവുകൾ വളർത്തിയെടുക്കാൻ ചെൽസി മികച്ച സ്ഥലമാണെന്ന് കോച്ചും സഹതാരങ്ങളും എനിക്ക് ഉറപ്പുനൽകി. അവർ പറഞ്ഞപോലെ എന്റെ കഴിവുള്ള വളർത്തുവാനാണ് ഞാൻ ശ്രമിക്കുന്നത്.

– എഡ്വാർഡ് മെൻഡി

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button