Gossips
നെയ്മറിനെ വിമർശിച്ച് പെറു സെന്റർ ബാക്ക് സാംബ്രാനോ
ബ്രസീലിയൻ സൂപ്പർതാരം നെയ്മർക്കെതിരെ രൂക്ഷമായ വിമർശനവുമായി പെറു താരം കാർലോസ് സാംബ്രാനോ. കളിക്കളത്തിൽ പിഎസ്‌ജി താരത്തിന്റെ പെരുമാറ്റത്തിനെതിരെയും ഡൈവിങിനെതിരെയും വിമർശനം നടത്തിയ സാംബ്രാനോ നെയ്മറെ കോമാളിയെന്നാണ് വിശേഷിപ്പിച്ചത്.
സത്യസന്ധമായി പറയുകയാണെങ്കിൽ അദ്ദേഹം വളരെ മികച്ച കഴിവുകളുള്ള താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നെയ്‌മറൊരു കോമാളിയാണ്.
അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ലാ ബെൻഡ ഡെൽ ചിനോയോടു സാംബ്രാനോ നടത്തിയ പ്രതികരണം.