Gossips

താൻ ആർസനലിൽ അർപ്പിച്ച വിശ്വാസത്തിന് പരസ്പര വിരുദ്ധമായാണ് ക്ലബ്ബ് എന്നോട് പ്രവർത്തിച്ചത് വിശ്വാസ്യത എന്നത് ഇക്കാലത്ത് പ്രതീക്ഷിക്കാൻ കഴിയാത്തതാണ് – ഓസിൽ.

 

ഞാൻ വർഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന ആർസനൽ ക്ലബ്ബിന്റെ ഫാൻസിന് ഇതുപോലെ ഒരു സന്ദേശം അയക്കുന്നത് വളരെ പ്രയാസപ്പെട്ടാണ്.ഈ വരുന്ന പ്രീമിയർ ലീഗ് സീസണ് സ്‌ക്വാഡ് സമർപ്പിക്കാൻ ആർസനൽ ക്ലബിന് പ്രീമിയർ ലീഗ് സംഘാടകർ അനുവദിച്ച സമയം അവസാനിച്ചിരിക്കുന്നു എന്നാൽ ക്ലബ്ബ് സമർപ്പിച്ച സ്ക്വാഡിൽ ഞാനില്ല. 2018ൽ ക്ലബ്ബുമായി കരാർ പുതുക്കിയ ഞാൻ സ്നേഹിക്കുന്ന എന്റെ ക്ലബ്ബിനോടുള്ള വിശ്വസ്തതയും കൂറും എത്രയോ തവണ പ്രതിജ്ഞ എടുത്തതാണ്.

എന്നാൽ ക്ലബ്ബ് പരസ്പര വിരുദ്ധമായാണ് എന്നോട് പ്രവർത്തിച്ചത് അത് എന്നെ സങ്കടപ്പെടുത്തുന്നു, ഇക്കാലത്ത് വിശ്വാസ്യത നേടിയെടുക്കുക എന്നത് വളരെ പ്രയാസം ആണെന്ന്  ഞാൻ മനസ്സിലാക്കുന്നു.

ആർസനൽ സ്ക്വാഡിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയിൽ ഞാൻ ഓരോ ആഴ്ചയും തള്ളിനീക്കിയതുകൊണ്ടാണ് ഇതുവരെ ക്ലബ്ബിനെതിരെ ഒന്നും പ്രതികരിക്കാതിരുന്നത്.

കൊറോണ പകർച്ചവ്യാധിക്ക് മുമ്പ് ആർസനലിനായുള്ള എന്റെ പ്രകടനവും നമ്മുടെ പുതിയ കോച്ച് ആർട്ടേറ്റയുമായുള്ള ബന്ധവും നല്ല രീതിയിൽ വികാസം പ്രാപിച്ചിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു അതിനുശേഷം എനിക്ക് ക്ലബ്ബിനായി കളിക്കാൻ കഴിഞ്ഞിട്ടില്ല.

ഞാനെന്തു പറയണം ഇപ്പോഴും ലണ്ടൻ എനിക്ക് വീടുപോലെയാണ്,

എനിക്ക് ആർസനലിൽ ഒരുപാട് നല്ല കൂട്ടുകാരുമുണ്ട്, ഈ ക്ലബ്ബിന്റെ ആരാധകരുമായി എനിക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത് എന്തുതന്നെ സംഭവിച്ചാലും ആർസനലിൽ എന്റെ അവസരം നേടിയെടുക്കാൻ ഞാൻ പോരാട്ടം തുടരും, ഈ സീസൺ ഇതുപോലെ  അവസാനിക്കാൻ ഞാൻ അനുവദിക്കില്ല.എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ ക്ലബ്ബിന്റെ ഈ കടുത്ത തീരുമാനം എന്നെ ഒരു തരത്തിലും ബാധിക്കില്ല ഞാൻ എന്റെ കഴിവിനെ പരമാവധി പരിശീലനം നടത്തും, മനുഷ്യത്വ  രാഹിത്യത്തിനെതിരെയും നീതിക്കും വേണ്ടി എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും.

 ഓസിൽ ഇൻസ്റ്റാഗ്രാമിൽ  കുറിച്ചു.

2020-21 പ്രീമിയർ ലീഗിനായുള്ള ആർസനൽ സ്ക്വാഡിൽ നിന്ന് ഓസിലിനെ ഒഴിവാക്കാൻ ചൊവ്വാഴ്ച ക്ലബ്ബ് തീരുമാനിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button