Gossips
തന്റെ ഏറ്റവും ഇഷ്ടപെട്ട ഇതിഹാസ താരങ്ങളെ തിരഞ്ഞെടുത്തു മിറെലം പ്യാനിച്ച്
ഓരോ പൊസഷനിലേയും തന്റെ ഇഷ്ടപെട്ട ഇതിഹാസ താരങ്ങളെ തിരഞ്ഞെടുത്തു ബാർസലോണയുടെ ബോസ്നിയൻ താരം മിറെലം പ്യാനിക്ക്. ബാർസ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇഷ്ടതാരങ്ങളെ തെരെഞ്ഞെടുത്തത്.
ഗോൾകീപ്പിങ്ങിൽ ജർമൻ ഇതിഹാസ ഗോൾകീപ്പർ ഒലിവർ ഖാൻ, ഡിഫെൻസിൽ ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽഡിന്നി, മിഫീൽഡിൽ സ്പാനിഷ് ഇതിഹാസം ചാവി ഫെർണാണ്ട്‌സ്, ഫോർവേഡ് പോസഷനിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നാസരിയോ എന്നിവരെയാണ് താരം തിരഞ്ഞെടുത്തത്.