Gossips
ഡോർട്ട്മുണ്ടിനെതിരെ ആഞ്ഞടിച്ച് ഇമ്മൊബിൽ
ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ രൂക്ഷവിമർശനവുമായി അവരുടെ മുൻ താരം സിറോ ഇമ്മൊബിൽ. 2014ൽ ഡോർട്ട്മുണ്ടിലെത്തിയ ഇമ്മൊബിൽ ഒരു സീസൺ മാത്രമാണ് ഡോർട്ട്മുണ്ടിനായി കളിച്ചത്. 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ താരം ഡോർട്ട്മുണ്ടിനായി നേടി.
ഞാൻ ഡോർട്ട്മുണ്ടിന്റെ ഏറ്റവും മോശം സൈനിങ്ങാണെന്ന് അവർ പറഞ്ഞു. ചിലപ്പോൾ കളിക്കാർ ടീമിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് വരെ അവർ കാത്തിരിക്കേണ്ടിവരും. ഞാൻ ഡോർട്ട്മുണ്ടിലെത്തിയത് മോശം സമയത്താണ്, അപ്പോൾ അവിടെ തലമുറമാറ്റം നടക്കുകയായിരുന്നു. അവിടെ ചില പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു ഞാൻ അതിനെക്കുറിച്ച് പറയുന്നില്ല.
സിറോ ഇമ്മൊബിൽ