Gossips
ടോട്ടനത്തിന് ഈ സീസണിൽ കപ്പ് എടുക്കാൻ സാധിക്കും
ട്രാൻസ്ഫർ വിൻഡോയിൽ മികച്ച പ്രകടനം നടത്തിയതുകൊണ്ട് ഈ സീസണിൽ സ്പഴ്സ് പ്രീമിയർ ലീഗ് സ്വന്തമാക്കിയേക്കുമെന്ന് മുൻ സ്പഴ്സ് കോച്ച് ഹാരി റെഡ്നാപ്പ്.
ടോട്ടനം ഈ സീസണിൽ കപ്പ് എടുത്തേക്കും, ടോപ് 4ൽ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഇങ്ങനെ പറയുമ്പോൾ ഞാൻ ഒരു ഭ്രാന്തനാണെന്ന് ആളുകൾ കരുതാം. പക്ഷെ സ്‌ക്വാഡിലേക്ക് നോക്കിയാൽ നിങ്ങൾക്കിത് മനസ്സിലാകും. മികച്ച ട്രാൻസ്ഫറുകൾ നടത്തിയ ടോട്ടനം ഓരോ പൊസിഷനും കവർ ചെയ്ത് കഴിഞ്ഞു. തീർച്ചയായും വളരെ ശക്തമായ സ്‌ക്വാഡാണ് സ്പഴ്സിന്റേത്
ടീമിലേക്ക് നോക്കൂ, ഫോർവേഡിൽ സണ്ണും കെയ്നും ബെയ്ലും, ധാരാളം പ്രതിഭാധനരായ മിഡ്ഫീൽഡേർസ് മികച്ച ഡിഫെൻസ്. നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏതൊരു ടീമിനെയും ഭയപ്പെടുത്താൻ സാധിക്കുന്ന ടീമായി സ്പഴ്സ് മാറിക്കഴിഞ്ഞു.
– ഹാരി റെഡ്നാപ്പ്
(ടോട്ടനം മുൻ മാനേജർ)