Gossips
ഞാൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ല അവർ പറയുന്നത് കള്ളമാണെന്ന് റൊണാൾഡോ
ജുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് 19 പ്രോട്ടോകോൾ ലംഘിച്ചെന്ന് ഇറ്റാലിയൻ കായികമന്ത്രി പറഞ്ഞിരുന്നു. പോർച്ചുഗൽ ദേശീയ ടീമിനോപ്പമുണ്ടായിരുന്ന സമയത്താണ് റൊണാൾഡോയ്ക്ക് കോവിഡ് സ്ഥീതീകരിക്കുന്നത്. തുടർന്ന് മെഡിക്കൽ ഫ്ലൈറ്റിൽ താരം ഇറ്റലിയിലേക്ക് മടങ്ങിയിരുന്നു.
ഞാൻ ഒരു പ്രോട്ടോകോളും ലംഘിച്ചിട്ടില്ല. അവർ പറയുന്നത് കള്ളമാണ്. ഞാൻ എല്ലാ നിയമങ്ങളും പാലിച്ചാണ് ഇറ്റലിയിലെത്തിയത്. ഞാനും എന്റെ മക്കളും വെവ്വേറെ നിലകളിലാണ്, അടുത്ത 10 ദിവസത്തേക്ക് അങ്ങനെ തന്നെ ആയിരിക്കും. അവരുമായി അടുത്തിടപഴകാൻ പറ്റാത്ത വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
– ക്രിസ്റ്റ്യാനോ റൊണാൾഡോ