Gossips
ഗ്രീസ്മാൻ ബാർസയിൽ സന്തോഷവാനല്ല
അന്റോനെ ഗ്രീസ്മാൻ ബാർസയിൽ ഇപ്പോഴും സന്തോഷവാനല്ലെന്ന് ഫ്രാൻസ് ദേശീയ ടീം മാനേജർ ദിദിയെ ദെഷംസ്. ബാർസയുടെ പുതിയ പരിശീലകൻ കൂമാനുകീഴിലും സ്വന്തം പൊസിഷനിൽ കളിക്കാൻ ഗ്രീസ്മാനു സാധിക്കുന്നില്ല.
ഞാൻ ഗ്രീസ്മാനുമായി സംസാരിച്ചു. ബാർസയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവൻ സന്തോഷവാനല്ലെന്ന് എന്നിക്കുറപ്പാണ്. ഗ്രീസ്മാൻ ഇപ്പോൾ ബാർസയിൽ റൈറ്റ് വിങ്ങറായാണ് കളിക്കുന്നത്. മറ്റുള്ള താരങ്ങളെ പോലെ എതിരാളികളിൽ നിന്ന് ബോൾ എടുക്കാനുള്ള കഴിവ് ഗ്രീസ്മാനില്ല. അവനെ സെൻട്രൽ പൊസിഷനിൽ കളിപ്പിക്കണം. അവിടെ കളിക്കുമ്പോൾ അവനു കൂടുതൽ എഫക്റ്റീവ് ആകാനും മിഡ്‌ഫീൽഡെർസിനെ സഹായിക്കാനും സാധിക്കും.
ഒരു മികച്ച പരിശീലകൻ സ്വന്തം പ്ലയേഴ്‌സിനെ നന്നായി മനസ്സിലാക്കുകയും അങ്ങനെ അവരിൽ നിന്ന് നല്ല കളി പുറത്തുകൊണ്ട് വരുകയും വേണം. ഒരു മാനേജറുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്.