Gossips
ക്ലബിന് തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണു പരിശീലകസ്ഥാനം ഒഴിയുന്നത് – സിദാൻ
റയൽ മാഡ്രിഡിന്നു തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തു നിന്ന് താൻ ഒഴിയാൻ തീരുമാനിച്ചതെന്ന് സിദാൻ. ആരാധകർക്കായി എഴുതിയ കത്തിലാണ് സിദാൻ ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ക്ലബ്ബിൽ എത്തിയപ്പോൾ കൂടെ നിന്നു പിന്തുണച്ച എല്ലാ ആരാധകർക്കും നന്ദി,2018ൽ താൻ ക്ലബ് വിട്ടപ്പോൾ ഒരുപാട് കിരീടങ്ങൾ നേടിയിരുന്നു. എന്നാൽ വീണ്ടും തിരികെയെത്തിയ്യപ്പോൾ തനിക് വേണ്ടത്രേ പിന്തുണ കിട്ടിയില്ലെന്നും അതാണ് തന്നെ പരിശീലക സ്ഥാനം ഒഴിയാൻ പ്രേരിപ്പിച്ചതെന്നും സിദാൻ കൂട്ടിചേർത്തു.
ക്ലബ് പ്രസിഡന്റ് പെരസ് തന്നെ വേണ്ട രീതിയിൽ പിന്തുണച്ചില്ലെന്നും ദീർഘ കാലത്തേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ തനിക്ക് ഒരു പിന്തുണയും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സിദാൻ പറഞ്ഞു