Gossips
കോവിഡ് പരിശോധനയെ വിമർശിച്ചു ക്രിസ്ത്യാനോ റൊണാൾഡോ
കൊറോണ പരിശോധനകളെ വിമർശിച്ചു സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ രംഗത്ത്.ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം തന്റെ രോഷം വ്യക്തമാക്കിയത്. കൊറോണ പരിശോധനയിൽ താൻ വീണ്ടും പോസിറ്റീവ് ആയതിനെ തുടർന്നാണ് താരം തന്റെ രോഷം പ്രകടിപ്പിച്ചത്.
താൻ പൂർണ ആരോഗ്യവാൻ ആണെന്നും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നു താരം പറയുന്നു .കഴിഞ്ഞ മൂന്നു തവണ താരം പിസിആർ ടെസ്റ്റ് വിധേയമായപ്പോൾ പോസിറ്റീവ് ആയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു മത്സരത്തിൽ പോലും കളിക്കാൻതാരത്തിന് കഴിഞ്ഞില്ല ഒപ്പം ഇന്നത്തെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ജുവന്റസ് പോരാട്ടം താരത്തിനും നഷ്ടമാവുകയും ചെയ്തു