Gossips
ഒലെ:ടീമിനെ തകർക്കാനുള്ള മാധ്യമശ്രമം നടക്കില്ല
മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിഭജിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ രംഗത്ത് വന്ന് ഒലെ. ടീമിൽ ഒരു തരത്തിലുള്ള വിഭജനവുമില്ല.
ബ്രൂണോയുടെ വാക്കുകളിൽ നിന്നും അത് വ്യക്തമാണെന്ന് പ്രതീക്ഷിക്കുന്നു. സീസൺ മോശമായാണ് ഞങ്ങൾ തുടങ്ങിയത്. അതിൽ നിന്നും ടീമിനെ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഈ ടീം എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണ്. കാരണം ഞങ്ങൾ യുണൈറ്റഡാണ്. ഞങ്ങൾക്ക് ഒരുമിച്ച് നിന്നേ പറ്റൂ.
പുറത്തുള്ളവർ പറയുന്നത് കേൾക്കണ്ട ആവശ്യം ഞങ്ങൾക്കില്ല . അവരുടെ ലക്ഷ്യം ടീമിനെ വിഭജിക്കുകയാണ്. പോഗ്ബ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെന്നും അക്കാര്യത്തിലും ആരും അസ്വസ്ഥരാക്കേണ്ടെന്നും നോർവീജിയൻ പരിശീലകൻ കൂട്ടിച്ചേർത്തു.