എപ്പോഴും എല്ലാവരുടെയും പ്രശ്നം ആകുന്നത് എനിക്ക് മടുത്തു – മെസ്സി
ലീഗ് മത്സരങ്ങൾ തുടങ്ങാൻ ഇരിക്കെ തന്റെ സഹതാരമായ ഗ്രിസ്‌മാന്റെ ബന്ധുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി.
ബാഴ്‌സലോണയിലെ അന്തരീക്ഷവുമായി ഫ്രഞ്ച് സൂപ്പർ താരം പൊരുത്തപെടാത്തതിന്റെ കാരണം, ടീംക്യാപ്റ്റൻ കൂടിയായ ലയണൽ മെസ്സിയും ബാഴ്സ ബോർഡും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ആണെന്ന് ഗ്രിസ്‌മാന്റെ ബന്ധുവും മുൻ ഏജന്റും കൂടിയായ ഇമ്മാനുവേൽ ലോപ്പസ് പറയുകയുണ്ടായി! എന്നാൽ, അത് തന്റെ മാത്രം ഉത്തരവാദിത്ത്വം അല്ല എന്നും ക്ലബ്ബിനുള്ളിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം താൻ ആണെന്ന് പറയുന്നത് തന്നിൽ അത്യന്തം മടുപ്പ് ഉളവാക്കുന്നു എന്നും മെസ്സി പ്രതികരിച്ചു.
ലയണൽ മെസ്സി :
ക്ലബ്ബിനുള്ളിൽ എന്ത് നടന്നാലും എന്നിലേക്ക് അതിയായ സമ്മർദ്ദം വരുന്നു. ടീമിന് ഉണ്ടാകുന്ന തോൽവികൾക്ക് എന്നെ മാത്രം മാറ്റി നിർത്തി കുറ്റം പറയുന്നു. ഇങ്ങനെ എപ്പോഴും എല്ലാവരുടെയും പ്രശ്നം ആകുന്നത് എനിക്ക് മടുത്തു.