ഇസ്താൻബൂൾ താരം മാർട്ടിൻ സ്ക്രട്ടൽ മഞ്ചെസ്റ്റർ യുണൈറ്റഡിനെ വിമർശിച്ചു എന്ന വാർത്ത വ്യാജം.
സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യുണൈറ്റഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ഇസ്താൻബൂൾ താരം മാർട്ടിൻ സ്ക്രട്ടൽ
ചാമ്പ്യൻസ് ലീഗിൽ ഇത് തങ്ങളുടെ ആദ്യത്തെ വിജയം ആയിരുന്നു എന്നും ഞങ്ങൾക്ക് എല്ലാ ആഴ്ചയിലും മാഞ്ചസ്റ്റർ യുണൈറ്റഡിനോട് കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാലിപ്പോൾ ഈ വാർത്ത മാർട്ടിൻ സ്ക്രട്ടൽ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തള്ളി കളഞ്ഞിരിക്കുകയാണ്.മാർട്ടിൻ സ്ക്രട്ടൽ
“ഞാൻ അങ്ങനെ ഒരിക്കലും പറയില്ല, യുണൈറ്റഡിനെതിരായുള്ള മത്സര ശേഷം ഞാൻ ഒരു അഭിമുഖത്തിലും പങ്കെടുത്തിട്ടുമില്ല. ഞങ്ങളുടെ എല്ലാ എതിരാളികളെയും ഞങ്ങൾ പരിപൂർണമായും ബഹുമാനിക്കുന്നവരാണ്. ഇത് പോലുള്ള വാർത്തകൾ എല്ലാം വ്യാജമാണ് അങ്ങനെ ചെയ്യാതിരിക്കാനുള്ള അനുഭവങ്ങൾ ഉള്ള ആളുമാണ് ഞാൻ.”
തുർക്കിഷ് ലീഗിൽ 7ആം സ്ഥാനത്തുള്ള ഇസ്താൻബൂൾ അത്ഭുതപെടുത്തുന്ന പ്രകടനമാണ് യുണൈറ്റഡിനെതിരെ പുറത്തെടുത്തത്.