ഇതിഹാസങ്ങൾ അണിഞ്ഞ ഏഴാം നമ്പർ ഇനി കവാനിക്ക്
7ഏഴാം നമ്പറിൻ്റെ ശാപം തീർക്കാൻ കവാനിക്കാകുമോ
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ ഏഴാം നമ്പർ ജേർസി ഇനി എഡിൻസൺ കവാനിക്ക് സ്വന്തം
ചെകുത്താൻമാരുടെ ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ഏഴാം നമ്പർ കവാനി അണിയുന്നതിന് പിന്നാലെ ഒട്ടേറെ ചോദ്യങ്ങളാണ് എല്ലാ ആരാധകരടെയും മനസ്സിലേക്ക് കടന്ന് വരുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഏഴാം നമ്പർ അണിഞ്ഞ ആർക്കും ക്ലബ്ബിനായി തിളങ്ങാനായിട്ടില്ല.അദ്ദേഹത്തിന് ശേഷം ഏഴാം നമ്പർ അണിഞ്ഞ മൈക്കിൽ ഓവൻ, അന്റോണിയ വലൻസിയ, ഡിമറിയ, മെംഫിസ് ഡീപെ, സാഞ്ചസ് എല്ലാവരും തന്നെ ചുവന്ന ചെകുത്താൻമാർക്ക് നിരാശ മാത്രമേ നൽകിയിട്ടുള്ളൂ.ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെക്കാം,എറിക് കാൻ്റൊണ, ജോർജ് ബെസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങൾ അണിഞ്ഞ ജേർസി ഇപ്പോൾ നിർഭാഗ്യത്തിൻ്റെ പര്യായമായിരിക്കുകയാണ്. അത് മാറ്റിയെടുക്കാൻ കവാനിക്കാകുമോ എന്നാണ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത്.മുമ്പ് ഇറ്റാലിയൻ ക്ലബ് നാപോളിയിൽ കളിക്കുന്ന സമയത്ത് ഏഴാം നമ്പറിൽ തിളങ്ങിയ ചരിത്രം കവാനിക്ക് ഉണ്ട്.