Game
പെസിന് വിട, ഇനി ഇ-ഫുട്ബാളിന്റെ കാലം
ലോകമെമ്പാടുമുള്ള പെസ് ആരാധകരെ ഞെട്ടിച്ച് കോണമി. ഇനി പെസിന് പകരം ഏറെ മാറ്റങ്ങളോടെ ഇ-ഫുട്ബോൾ വാഴും.
25 വർഷത്തെ ചരിത്രത്തിൽ, ഇത് മൂന്നാം തവണയാണ് കോണമി ഗെയിമിന്റെ പേര് മാറ്റി അപ്ഡേറ്റ് കൊണ്ടുവരുന്നത്. ആദ്യ കാലങ്ങളിലെ വിന്നിങ് 11ൽ നിന്നും പെസിലേക്ക് മാറിയപ്പോൾ വന്നത് പോലെ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇക്കുറി ഇ-ഫുട്ബോൾ വരുന്നത്
✱ ക്രോസ്സ് പ്ലാറ്റ്ഫോം ഓൺലൈൻ മാച്ചുകൾ ( PS4, Xbox, PC, Android, iOS )
✱ ഫ്രീ യൂസ് – എല്ലാ പ്ലാറ്റ്ഫോമുകളിലും ഗെയിം സൗജന്യം
✱ ഗെയിം എഞ്ചിനിൽ മാറ്റം – ഗ്രാഫിക്സ് ഒരു പടി മേലേക്ക് ഉയരും
മറ്റ് പ്ലാറ്റുഫോമുകളുമായി ലിങ്ക് വരുന്നതോടെ, മൊബൈൽ ഡിവൈസുകൾക്കും ഈ വരുന്ന ഒക്ടോബർ മാസത്തിൽ ഇ-ഫുട്ബോൾ അപ്ഡേറ്റ് ഉണ്ടാകുമെന്നാണ് റൂമർ. കൂടുതൽ വിവരങ്ങൾക്കായി ഇ-ഫുട്ബോൾ ഒഫീഷ്യൽ സൈറ്റ് / പെസ് ഗ്രൂപ്പ് സന്ദർശിക്കുക