bundesliga
സാഞ്ചോ ഡോർട്ട്മുണ്ട് വിട്ടതിൽ വളരെയധികം വിഷമമുണ്ടെന്ന് ഹാലൻഡ്
മുൻ ഡോർട്ട്മുണ്ട് താരം ജേഡൻ സാഞ്ചോ ടീം വിട്ടതിൽ വളരെ വിഷമമുണ്ടെന്നും സാഞ്ചോയ്ക്ക് പകരം തന്റെ പങ്കാളിയാകാൻ പോകുന്നതാരാണെന്ന് കണ്ടറിയാമെന്നും ഹാലൻഡ് പറഞ്ഞു. ഹാലൻഡ്- സാഞ്ചോ കൂട്ടുക്കെട്ട് ഡോർട്ട്മുണ്ട് അക്രമണത്തിന്റെ തുറുപ്പുചീട്ടായിരുന്നു. ഡോർട്ട്മുണ്ടിന്റെ സൂപ്പർ റൈറ്റ് വിങ്ങർ 95 മില്യൺ യൂറോയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്.
❝ ഞാനും ജേഡനും പരസ്പരം വളരെയധികം മനസ്സിലാക്കിയിട്ടുണ്ട്, അവൻ ഒരു മികച്ച താരമാണ്. അവൻ ഡോർട്ട്മുണ്ട് വിടുന്നതിൽ സങ്കടമുണ്ട് പക്ഷെ അതാണ് ഫുട്ബോൾ, ഫുട്ബോളിൽ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല. പക്ഷെ ടീമിൽ മറ്റുപല താരങ്ങളുമായും നല്ല ബന്ധത്തിലാണ്, അത് കൂടുതൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. എന്റെ മികച്ച സഹതാരമാകാൻ പോകുന്നതാരാണെന്ന് നമുക്ക് കണ്ടറിയാം. ❞