bundesliga
ലെവൻഡോസ്‌കിയുടെയും മുള്ളറിന്റെയും ഡബിളിൽ ബയേണിന് തകർപ്പൻ ജയം.
ബുണ്ടസ്‌ലീഗയിൽ ബിയലെഫെൽഡിൽ പോയി ആർമിനിയയെ 4-1 ന് തകർത്ത് ബയേൺ മ്യൂണിക്. ലെവൻഡോസ്‌കിയും മുള്ളറുമാണ് ബയേണിന് വേണ്ടി ഡബിൾ നേടിയപ്പോൾ റിട്സു ഡോണാണ് ആർമിനിയയുടെ ആശ്വാസഗോൾ നേടിയത്.
കിമ്മിച്ചും സനെയുമില്ലാതെയാണ് ബയേൺ ഇറങ്ങിയത്. 76ആം മിനിറ്റിൽ ടോലിസോ റെഡ് കാർഡ് വാങ്ങിയപ്പോൾ 10 പേരായി ബയേൺ ചുരുങ്ങി. എന്നിട്ടും ഫ്ലിക്കിന്റെ പോരാളികൾക്ക് അടിപതറിയില്ല.
ഫുൾ ടൈം
ബയേൺ മ്യൂണിക് 4
മുള്ളർ 8′ 51′
ലെവൻഡോസ്‌കി 25′ 45+1′
ആർമിനിയ ബിയെലെഫെൽഡ് 1
റിട്സു ഡോൺ 58′