bundesliga
ബയേണിനും ഡോർട്ട്മുണ്ടിനും വിജയം പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ബുണ്ടസ്‌ലീഗയിൽ ബയേൺ മ്യൂണിക്കിനും ബൊറൂസിയ ഡോർട്ട്മുണ്ടിനും വിജയംബയേൺ 2-1 ന് എഫ്‌സി കോൾനെ പരാജയപ്പെടുത്തിയപ്പോൾ ഏകപക്ഷീയമായ 2 ഗോളിനാണ് ഡോർട്ട്മുണ്ട് അർമിനിയയെ കീഴടക്കിയത്.
മുള്ളറിന്റെയും ഗ്നാബ്രിയുടെയും ഗോളുകളിലാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണിന്റെ വിജയം. ഡ്രെക്സലറാണ് എഫ്‌സി കോൾൻ വേണ്ടി ഗോൾ നേടിയത്. ഹമ്മൽസിന്റെ ഇരട്ടഗോൾ മികവിളാണ് ഡോർട്ട്മുണ്ടിന്റെ ജയം.
ഇരുടീമുകൾക്കും 15 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ ഡിഫറെൻസിൽ മുന്നിൽ നിൽക്കുന്ന ബയേണാണ് ഒന്നാം സ്ഥാനത്ത്. മൊൻചെൻഗ്ലാഡ്ബാച്ചിനെതിരെ വിജയിച്ചാൽ ആർബി ലെയ്‌പ്‌സിഗിന് ഒന്നാമതെത്താം.