bundesliga
ഗോൾമഴ തീർത്ത് ബവേറിയൻസ്
ബുണ്ടസ്‌ലീഗയിൽ നിലവിലെ ചാമ്പ്യന്മാർക്ക് വമ്പൻ വിജയം. ബോച്ചുംനെ7-0നാണ് അല്ലൈൻസ് അരീനയിൽ വെച്ച് ബയേൺ മ്യൂണിക് തകർത്തുവിട്ടത്. വിജയത്തോടെ ബയേൺ 13 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മത്സരത്തിൽ എല്ലാ മേഖലയിലും സമ്പൂർണ അധിപത്യത്തോടെയുള്ള വിജയമാണ് ബയേണിന്റേത്.
ബയേണിനായി കിമ്മിച്ച് ഇരട്ടഗോളും സാനെ ഗോളും അസ്സിസ്റ്റുമായി തിളങ്ങി. ഗ്നാബ്രി, ലെവൻഡോസ്‌കി, മോട്ടിങ് എന്നിവരാണ് മറ്റു സ്കോറെർമാർ. ലാബ്രോപോളസിന്റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്. മുള്ളറിന്റെ ഗോൾ ഓഫ്സൈഡിൽ കുരുങ്ങില്ലെങ്കിൽ മത്സരം 8-0 എന്ന സ്കോറിന് അവസാനിച്ചേനെ.
ഫുൾ ടൈം
ബയേൺ മ്യൂണിക്ക് – 7
⚽️L. Sane 17′
⚽️J. Kimmich 27′, 65′
⚽️S. Gnabry 32′
⚽️V. Lambropoulos 43′ (OG)
⚽️R. Lewandowski 61′
⚽️E. Moting 79′
ബോച്ചും – 0