ഇനിയും മെച്ചപ്പെടാൻ ശ്രമിക്കും - സഹൽ

കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോളടിക്കുന്നതിൽ സന്തോഷം ഉണ്ടെന്ന് ടീമിനായി മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ്.എന്നാൽ താൻ ഒരു പെർഫക്ട് താരമല്ലെന്നും ഇനിയും മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്നും സഹൽ പറഞ്ഞു.മഞ്ഞപ്പടയുടെ മധ്യനിരയിലെ നിർണായക സാന്നിധ്യമായ സഹൽ ഈ സീസണിൽ ഇതുവരെ രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.മുംബൈ സിറ്റിക്കെതിരെയും എടികെ മോഹൻ ബഗാനെതിരെയും ആയിരുന്നു ഇരു ഗോളുകളും പിറന്നത്.

❝ ഞാൻ എല്ലാം തികഞ്ഞ പ്ലയെർ അല്ല.എനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്. അതിനു വേണ്ടി പ്രയത്നിക്കുന്നത് തുടരണം. എന്ത് പ്രയത്നവും ചെയ്യാൻ ഞാൻ തയ്യാറാണ്.ഗോൾ നേടാൻ കഴിയുന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ഗോൾ നേടാൻ ആകുന്നത് വലിയ സന്തോഷം നൽകുന്നു. ടീമിനെ സഹായിക്കാൻ ആകുന്നതിൽ അഭിമാനം ഉണ്ട്. ഗോളടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഡിഫൻഡ് ചെയ്തായാലും ടീമിനെ സഹായിക്കാൻ ആകണം. ടീമിനെ സഹായിക്കുന്നതിൽ ആണ് സന്തോഷം. ❞
-സഹൽ കൂട്ടിച്ചേർത്തു 

0 Comments