സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സിലോണക്ക് ഇനി സാവി ഹെർണാണ്ടെസ് തന്ത്രമോതും. ഈ സീസണിലെ ദയനീയപ്രകടനത്തെ തുടർന്ന് പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരക്കാരനായാണ് ബാഴ്‌സയുടെ മുൻ ഇതിഹാസമെത്തുന്നത്. ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ചാണ് സാവി കാറ്റലോണിയയിലേക്ക് വരുന്നത്.
പതിനേഴുവർഷം ബാഴ്‌സയുടെ മധ്യനിര അടക്കിഭരിച്ച ശേഷം 2015ലാണ് സാവി സ്പെയിൻ വിട്ട് ഖത്തറിലേക്ക് ചേക്കേറിയത്. തുടർന്ന് നാലുവർഷം അൽ സാദിനായി പന്തുതട്ടിയശേഷം 2019ൽ പ്രഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. സാവിയുടെ കീഴിൽ അൽ സാദ് 7 കിരീടങ്ങൾ ചൂടി, 85 മത്സരങ്ങളിൽനിന്ന് 61 വിജയവും 12 സമനിലയും 16 തോൽവിയുമാണ് സമ്പാദ്യം.
©ഫുട്ബോൾ ലോകം
0 Comments