വമ്പൻ തിരിച്ചു വരവ്,ബാർസയെ പൂട്ടി സെൽറ്റാ വിഗോ

സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക്  വീണ്ടും സമനില കുരുക്ക്.സെൽറ്റാ വിഗോയാണ് ഇത്തവണ ബാഴ്സയെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും  മൂന്നു ഗോൾ വീതം നേടി. ബാഴ്സലോണ ആദ്യപകുതിയിൽ മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് മൂന്നു ഗോളുകൾ വഴങ്ങിയത്. ബാഴ്സലോണക്കായി അൻസു ഫാറ്റി, സെർജിയോ ബുസ്ക്വെറ്റ്സ്, ഡീപേയ് എന്നിവർ വലകുലുക്കിയപ്പോൾ നോലിറ്റോയുടെ ഒരു ഗോളിന്റെയും അസ്പാസിന്റെ ഇരട്ട ഗോളിന്റെയും ബലത്തിൽ സെൽറ്റാ വിഗോ സമനില കണ്ടെത്തി പോയിൻറ് പട്ടികയിൽ 12 കളിയിൽ നിന്ന്  17 പോയിന്റുമായി ബാർസ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ഫുൾ ടൈം

ബാഴ്സലോണ - 3
⚽️ A.Fati 5'
⚽️ S.Busquets 18'
⚽️ M.Depay 34

സെൽറ്റാ വിഗോ - 3
⚽️ I.Aspas 52',90+6'
⚽️ Nolito 74'

©ഫുട്ബോൾ ലോകം

0 Comments