പിഎസ്ജിയെയും മാഞ്ചസ്റ്റർ സിറ്റിയെയും രൂക്ഷമായി വിമർശിച്ച് ഉലി ഹോനെസ്

എല്ലാ ട്രാൻസ്ഫർ വിൻഡോയിലും പണം ചിലവഴിച്ച് മികച്ച കളിക്കാരെ ടീമിൽ എത്തിച്ചിട്ടും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫി പോലും നേടാൻ കഴിയാത്തതിന് മാഞ്ചസ്റ്റർ സിറ്റിയെയും പിഎസ്ജിയെയും വിമർശിച്ച് മുൻ ബയേൺ മ്യൂണിക്  പ്രസിഡന്റ് ഉലി ഹോനെസ്.കൂടാതെ 2020-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയ്ക്ക് എതിരെ ബയേൺ നേടിയ വിജയത്തിൽ ഹോനെസ് തന്റെ സന്തോഷവും പ്രകടിപ്പിച്ചു.

❝ എല്ലാത്തവണയും പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും പോലുള്ള ക്ലബ്ബുകൾ നല്ല രീതിയിൽ പണം ചിലവാക്കുന്നുണ്ട്. എന്നാൽ ഇതുവരേക്കും ഇവര് ഒന്നും വിജയിച്ചിട്ടില്ല.ഇവർക്കൊന്നും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനും കഴിയുന്നുമില്ല.കാണിച്ചു കൊടുക്കൂ, നിങ്ങളുടെ പണം ഇതിനു മതിയാവില്ലെന്ന്. ❞

❝ ബയേൺ അവരെ തോൽപ്പിക്കുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അവരുടെ പണം കൊണ്ട് മാത്രം ഒന്നും നേടാൻ കഴിയില്ല എന്ന്  തെളിയിക്കുന്നതാണ് ആണ് ആ വിജയങ്ങൾ.അവർക്കെതിരെ ജയിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും അതാണ് ഞങ്ങളുടെ ലക്ഷ്യവും.ഞങ്ങളും അവരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്.ഞങ്ങൾ ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും മൂന്നോ നാലോ വർഷത്തിനുള്ളിൽ ഞങ്ങൾക്ക് എപ്പോഴും സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പാക്കാറുണ്ട്, എല്ലാം പെട്ടെന്ന് തകരാതിരിക്കാനാണ് ഇങ്ങനെയുള്ള മുൻ കരുതലുകൾ എടുക്കുന്നത്. ❞ -ഇലവൻ ലേബെൻ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹോനെസ് പറഞ്ഞു.

©ഫുട്ബോൾ ലോകം

0 Comments