വിനീഷ്യസ് ബ്രസീൽ ടീമിൽ

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ വിനീഷ്യസ് ജൂനിയറിനെ ഉൾപ്പെടുത്തി.പരിക്കേറ്റ് പുറത്തായ റോബെർട്ടോ ഫിർമിനോക്ക് പകരക്കാരനായാണ് കോച്ച് ടിറ്റെ 
വിനീഷ്യസിനെ ടീമിൽ എടുത്തത്.റയൽ മാഡ്രിഡിനായി തകർപ്പൻ ഫോമിൽ കളിക്കുന്ന 21കാരനായ താരം ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് സ്വന്തമാക്കിയത്.ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ കരുത്തരായ അർജന്റീനയ്ക്കും കൊളംബിയയ്ക്കും എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരങ്ങൾ.

©ഫുട്ബോൾ ലോകം

0 Comments