ടോട്ടൻഹാം ഹോട്സ്പറിനെ മുന്നോട്ട് കൊണ്ട് പോകാൻ പുതിയ പരിശീലകൻ കോണ്ടെയ്ക്ക് കഴിയുമെന്ന് സൂപ്പർ താരം ഹാരി കെയ്ൻ.കോണ്ടെ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും കെയ്ൻ പറഞ്ഞു.
❝ സ്പഴ്സിനെ പരിശീലിപ്പിക്കാൻ കോണ്ടെ എത്തിയതിൽ അതിയായ സന്തോഷമുണ്ട്.ലോകത്തിലെ പല മികച്ച ടീമുകളെയും പരിശീലിപ്പിച്ച് കിരീടത്തിലേക്ക് നയിച്ച കോണ്ടെയ്ക്ക് കീഴിൽ കളിക്കാൻ ടീംമഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. പരിശീലന പിച്ചിലും മീറ്റിങ്ങുകളിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ അധികം ആത്മവിശ്വാസം കൊണ്ട് വരുന്നു.കഴിഞ്ഞ രണ്ട് വർഷങ്ങളായി ആയി ഞങ്ങൾ ആഗ്രഹിച്ച നിലവാരത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. എന്നാൽ കോണ്ടെയുടെ വരവ് അതിൽ മാറ്റമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ കോച്ചിനു കീഴിൽ ഇനിയുള്ള ഓരോ നിമിഷവും ടീമിനെ മെച്ചപ്പെടുത്താനും വിജയിപ്പിക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കും. ❞
©ഫുട്ബോൾ ലോകം
0 Comments