ജയം തുടർന്ന് ബവേറിയൻസ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഫ്രയിബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബയേൺ കീഴടക്കിയത്.മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഗോരെട്സ്ക്കയാണ് ബവേറിയൻസിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.എഴുപത്തിയഞ്ചാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ റോബർട്ട്‌ ലെവൻഡോസ്ക്കി ലീഡ് രണ്ടായി ഉയർത്തി.ഇഞ്ചുറി ടൈമിൽ ഹബേരർ ഫ്രയിബർഗിന്റെ ആശ്വാസ ഗോൾ നേടി. ഇതോടെ ടേബിളിൽ 28 പോയിന്റ് ഉള്ള ബയേൺ ഒന്നാം സ്ഥാനത്തും,22 പോയിന്റ് ഉള്ള ഫ്രയിബർഗ് മൂന്നാം സ്ഥാനത്തും തുടരുന്നു.

സ്കോർ കാർഡ്

ബയേൺ മ്യൂണിക്ക് -2
⚽ L.Goretzka 30'
⚽ R.Lewandowski 75'

ഫ്രയിബർഗ് -1
⚽ Haberer 90+3'

©ഫുട്ബോൾ ലോകം

0 Comments