" ലെവൻഡോസ്കി ബാലൻഡിയോർ നേടും":റിയോ ഫെർഡിനാൻ്റ്

ഈ വർഷത്തെ ബാലൻഡിയോർ ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാന്റ്.ലെവൻഡോസ്കി വളരെ വ്യത്യസ്തനായ ഒരു കളിക്കാരനാണെന്നും ഫെർഡിനാന്റ് പറഞ്ഞു.

❝ മെസ്സിയും റൊണാൾഡോയും ഇത്തവണയും  നോമിനേഷൻ ലിസ്റ്റിലുണ്ട്. എന്നാൽ ഈ വർഷം ലെവൻഡോസ്കിയാണ് ആണ്  അത് നേടാൻ  ഏറ്റവും അനുയോജ്യൻ. ഈ വർഷം വളരെ മികച്ച രീതിയിലാണ് ലെവൻഡോസ്കി കളിച്ചത് 38 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടാൻ  അദ്ദേഹത്തിന് സാധിച്ചു. ഏത് തരത്തിലുമുള്ള ⚽️ഗോളുകൾ നേടാൻ അദ്ദേഹത്തിനു കഴിയുന്നു. തീർത്തും വളരെ വ്യത്യസ്തനായ ഒരു കളിക്കാരനാണ് ലെവൻഡോസ്കി. ❞

©ഫുട്ബോൾ ലോകം

0 Comments