ബാഴ്സലോണയിലേക്ക് തിരികെയെത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സി.കളിക്കാരനായല്ല ടെക്‌നിക്കൽ സെക്രട്ടറിയായി മടങ്ങിയെത്തുക എന്ന ആഗ്രഹമാണ് ലയണൽ മെസ്സി വ്യക്തമാക്കിയത്.
❝ ഭാവിയിൽ ഒരു ടെക്നിക്കൽ സെക്രട്ടറി ആകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബാഴ്സലോണയിൽ തന്നെയാകണമെന്നില്ല. ചിലപ്പോൾ വേറെയും ഏതെങ്കിലും ക്ലബ്ബിൽ ആകാം. എന്നാൽ ബാഴ്സലോണയിലേക്ക് തന്നെ തിരികെ വരാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ വരും. കാരണം ഇത് ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്.ക്ലബിന് സഹായകമാകാൻ ഞാൻ ആഗ്രഹിക്കുന്നു.ബാഴ്സലോണ ലോകത്തിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി ഉണ്ടാകണം.❞
©ഫുട്ബോൾ ലോകം
0 Comments