മാഞ്ചസ്റ്റർ യുണൈറ്റഡ് പരീശിലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് മുന്നറിയിപ്പുമായി മുൻ ലിവർപൂൾ താരം ജോൺ ബാൺസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾ ഒലെയുടെ പരിശീലകസ്ഥാനം രക്ഷിക്കില്ല എന്നാണ് ബാൺസ് അഭിപ്രായപ്പെട്ടത്.
❝റൊണാൾഡോയുടെ പ്രകടനം ആരാധകർക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ചിട്ടുണ്ട്.പക്ഷേ മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ റൊണാൾഡോ നേടുന്ന ഗോളുകൾ ഒലയെ രക്ഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. യുണൈറ്റഡ് സ്ഥിരതയാർന്ന പ്രകടനം ആരംഭിക്കേണ്ടതുണ്ട്. ഒരു ടീമിൽ ഓരോ താരങ്ങൾക്കും ഉത്തരവാദിത്തങ്ങളുണ്ട്.അതിൽ റൊണാൾഡോ തന്റെ ഉത്തരവാദിത്വം ക്യത്യമായി നിറവേറ്റുന്നുമുണ്ട്. അദ്ദേഹം പലപ്പോഴും ടീമിന്റെ രക്ഷകനായി ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ട് . എന്നാൽ ഇതുകൊണ്ട് മാത്രം പ്രീമിയർ ലീഗിലോ ചാമ്പ്യൻസ് ലീഗിലോ കീരിടം നേടാൻ യുണൈറ്റഡിന് കഴിയില്ല.അവർ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട് ❞ ബാൺസ് കൂട്ടിച്ചേർത്തു.
Related Article
©ഫുട്ബോൾ ലോകം
0 Comments