മാഞ്ചസ്റ്റർ ഡർബിക്ക് മുന്നോടിയായി യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.നാളെ ഓൾഡ്ട്രാഫോർഡിൽ വെച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്നത്⚔.
❝ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹം ഒരു ഗോൾ മെഷീൻ ആണ്.അദ്ദേഹത്തെ ഭയക്കേണ്ടതുണ്ട്. ❞
അറ്റലാന്റയ്ക്ക് എതിരായ യുണൈറ്റഡിന്റെ മത്സരം താൻ കണ്ടില്ല എന്നും യുണൈറ്റഡിന്റെ മത്സരങ്ങൾ നിരീക്ഷിച്ച ശേഷം ടാക്ടിക്സ് ഒരുക്കും എന്നും പെപ് പറഞ്ഞു.
©ഫുട്ബോൾ ലോകം
0 Comments