സ്പാനിഷ് ടീമായ എഫ്‌സി പ്രോസിൽ നിന്ന് 23കാരനായ ഇന്ത്യൻ സ്‌ട്രൈക്കർ കാർത്തിക് തുളസിയെ റായോ വല്ലെക്കാനോ സൈൻ ചെയ്തു. കഴിഞ്ഞ സീസണിലുടനീളം എഫ്‌സി പ്രോസിന്റെ ലൈനപ്പിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഈ കൊല്ലം സ്വദേശി റയോ വല്ലെക്കാനോയുടെ സി ടീമിലേക്ക് ആണ് പ്രവേശനം നേടിയത്.2020-ൽ സിഡി ലെഗനെസ് ബി ടീമിലും കാർത്തിക് തന്റെ പ്രതിഭാ സമ്പന്നത തെളിയിച്ചതാണ്, എങ്കിലും ഭാഷയുടെ മൂലം ടീം വിടേണ്ടി വന്നു .
ഇത് കൂടാതെ റയൽ മാഡ്രിഡ് സർവകലാശാലയിൽ നിന്ന് ഫുട്ബോൾ കോച്ചിംഗിലും സ്പോർട്സ് മാനേജ്മെന്റിലും ബിരുദം നേടിയ ആൾ ആണ് കാർത്തിക് .ഏതെങ്കിലും മുൻനിര ക്ലബ്ബിൽ കളിക്കണം എന്നാണ് താരത്തിൻ്റെ ആഗ്രഹം.
©ഫുട്ബോൾ ലോകം
0 Comments