റാമോസ് അവിശ്വസനീയമായ ഒരു നായകനാണ് -നബിൽ ഡെല്ലിറ്റ്

സെർജിയോ റാമോസ് എക്കാലത്തെയും മികച്ച ഡിഫെൻഡറാണെന്ന് ഫുട്ബാൾ പണ്ഡിറ്റ് നബിൽ ഡെല്ലിറ്റ്.അറ്റാക്കിങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ പ്രഭാവലയമാണ് റാമോസിന് പ്രതിരോധത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

❝ റയൽ മാഡ്രിഡിൽ രണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നു.ഒന്ന് അറ്റാക്കിങിലും മറ്റൊന്ന് പ്രതിരോധത്തിലും.തീർച്ചയായും സെർജിയോ റാമോസ് എക്കാലത്തെയും മികച്ച ഡിഫെൻഡറാണ്.അയാൾ എല്ലാം നേടിയിട്ടുണ്ട്. അവിശ്വസനീയമായ ഒരു നായകനാണ്. തൻ്റെ പ്രവർത്തിയിലൂടെ ടീമംഗങ്ങളെ മെച്ചപ്പെടുത്തുന്നു. ടീമിലെ അറ്റാക്കർമാരുടെ കണ്ണിൽ നോക്കി സത്യം പറയേണ്ട അവസ്ഥ വന്നാൽ അവൻ അത് പറയുക തന്നെ ചെയ്യും. അവൻ ഒരു രാക്ഷസനാണ്. മറ്റുള്ളവരുടെ 120% ത്തേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് റാമോസിൻ്റെ 80% ആണ്. ❞

©ഫുട്ബോൾ ലോകം

0 Comments