ഓൾഡ്ട്രാഫോർഡ് കത്തിച്ച് പെപ്പും പിള്ളേരും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി.എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.ഏഴാം മിനുട്ടിൽ ബെയ്ലിയുടെ ഓൺ ഗോളിലൂടെയാണ് ആദ്യം നീലപ്പട മുന്നിലെത്തിയത്.പിന്നീട് നാൽപ്പതിയഞ്ചാം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ സിറ്റി ലീഡ് വർധിപ്പിച്ചു.രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ മികച്ച അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചെങ്കിലും സിറ്റി പ്രതിരോധനിരയുടെ മികച്ച പ്രകടനം ചെകുത്താന്മാർക്ക് തിരിച്ചടിയായി.ജയത്തോടെ സിറ്റി 23 പോയിന്റുമായി രണ്ടാമതും 17 പോയിന്റുമായി ചെകുത്താന്മാർ അഞ്ചാമതും നിൽക്കുന്നു.

ഫുൾ ടൈം 

മാഞ്ചസ്റ്റർ സിറ്റി -2
⚽️ E.Bailly 7'(OG)
⚽️ B.Silva 45'

മാഞ്ചസ്റ്റർ യുണൈറ്റഡ് -0

©ഫുട്ബോൾ ലോകം

0 Comments